നോയിഡയിലെ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ടെക്നോളജിയില്‍ (ബിംടെക്) 2016-18 വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (പി.ജി.ഡി.എം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (ഇന്‍റര്‍നാഷനല്‍ ബിസിനസ്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (ഇന്‍ഷുറന്‍സ് ബിസിനസ് മാനേജ്മെന്‍റ്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (റീട്ടെയ്ല്‍ മാനേജ്മെന്‍റ്) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അവസരമുണ്ട്.
കാറ്റ് -2015/ എക്സാറ്റ്-2016/ജിമാറ്റ്-2015-16/ മാറ്റ് 2015-16, സീമാറ്റ്-2015-16 എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശം.
അപേക്ഷ ഫീസ്: 1500 രൂപ. ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ്/ ഇ-പേമെന്‍റ് വഴി ഫീസ് അടക്കാം.
www.bimtech.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കണം. അഭിമുഖ സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും സമര്‍പ്പിക്കണംഅവസാന തീയതി നവംബര്‍ 30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.